
തിരുവനന്തപുരം: അശ്ലീല സന്ദേശ ആരോപണങ്ങൾ ഉയർന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കേതില്ലെന്ന നിലപാടിൽ കോൺഗ്രസ്. എംഎൽഎ സ്ഥാനത്തുനിന്നും രാഹുൽ രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. അതേസമയം, വിഷയത്തിൽ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും താൽക്കാലികമായി നീക്കുക മാത്രമാണ് കോൺഗ്രസ് നേതൃത്വം എടുത്ത നടപടി.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നതാണ് പാർട്ടിയുടെ ആശങ്ക. രാജിയെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇതിലൂടെ ബിജെപി പാലക്കാട് സീറ്റ് എടുക്കാനുള്ള സാധ്യത കൂടുതലാണ് എന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും. ഇതാണ് രാഹുലിന്റെ രാജിയിൽ തീരുമാനമെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് ആശയകുഴപ്പം സൃഷ്ടിക്കുന്നത്.