
തിരുവനന്തപുരം : കട്ടപ്പന നഗരസഭയിൽ മുൻ എംഎൽഎ ഇ.എം.ആഗസ്തി (കോൺഗ്രസ്) 60 വോട്ടിന് തോറ്റു. മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവാണ്. നിയമസഭയിലെ പരാജയത്തിന് പിന്നാലെയാണ് കട്ടപ്പന നഗരസഭയിലും ഇഎം അഗസ്തിയെ ജനം കൈവിട്ടത്.
22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്
Congress leader and former MLA E.M. Agasthi loses















