
ദില്ലി: അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്നാണ് കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ വാദം. അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് വരട്ടെയെന്നും എല്ലാവരെയും ഉൾക്കൊള്ളണമെന്നും നമുക്ക് അല്പം കഷ്ടപ്പെടേണ്ടി വന്നാലും, കുഴപ്പമില്ലെന്നും പിത്രോഡ പറഞ്ഞു.
പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. അനധികൃത കുടിയേറ്റക്കാർക്കെതിരായ കേന്ദ്രത്തിന്റെ നടപടിയെയും പിട്രോഡ വിമർശിച്ചു . ഇത് കൈകാര്യം ചെയ്യുന്നതിനുപകരം പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള ആഗോളതാപനം പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാം പിട്രോഡ പറഞ്ഞു.
അതേസമയം പിട്രോഡയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. കഴിഞ്ഞ 70 വർഷമായി നമ്മുടെ രാജ്യത്ത് അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കാൻ കോൺഗ്രസ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായെന്നും ബിജെപി പറഞ്ഞു.
Congress leader Sam pitroda controversial comment on illegal migration