രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ് പാർട്ടി ; പ്രാഥമിക അംഗത്വം റദ്ദാക്കി

ലൈംഗിക ആരോപണ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഉത്തരവിറക്കി. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം.

വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാടെടുത്തു.നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്. അറസ്റ്റും കോടതി തടഞ്ഞില്ല. ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുകൊണ്ടായിരുന്നു വിധി. അടച്ചിട്ട കോടതി മുറിയിലായി ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. Congress party expels Rahul Mamkootatil; cancels primary membership

More Stories from this section

family-dental
witywide