അമേരിക്കയിലെ കൊപ്പേൽ സെയിന്റ് അൽഫോൻസാ ചർച്ച് ഫാമിലി ഡേ ആഘോഷിച്ചു

ഡാളസ് : അമേരിക്കയിലെ കൊപ്പേൽ സെയിന്റ് അൽഫോൻസാ ചർച്ച് ഫാമിലി ഡേ ആഘോഷിച്ചു. ഡിസംബർ 27 ശനിയാഴ്ച വൈകീട്ടായിരുന്നു ആഘോഷം. നവജാത ശിശുക്കളുടെ മാതാപിതാക്കളേയും ഇരുപത്തഞ്ചും അൻപതും വർഷം വിവാഹ ജീവിതം പൂർത്തിയാക്കിയ ദമ്പതിമാരേയും ചടങ്ങിൽ പ്രത്യേകം സമ്മാനം നൽകി ആദരിച്ചു.

ഫാമിലി ഡോയിൽ ഓരോ വാർഡിന്റേയും നിയന്ത്രണത്തിൽ കോർത്തിണക്കിയ വിവിധ കലാപരിപാടികൾ ഹ്യദ്യവും ആസ്വാദ്യകരവുമായിരുന്നു. ക്ലാസിക്കും സെമിക്ലാസിക്കും അല്ലാത്തതുമായ ന്യത്തങ്ങൾ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ അവതരിപ്പിച്ചു. മുതിർന്നവരുടെ വിഭാഗത്തിൽ വിമൻസ് ഫോറം അവതരിപ്പിച്ച ന്യത്തം മനോഹരമായിരുന്നു.

മികച്ച സന്ദേശങ്ങൾ നൽകിയ ഏതാനും ചെറു ഡ്രാമകൾ അവതരണ മികവും കലാ നൈപുണ്യവും കൊണ്ട് പരിപാടിയിൽ വേറിട്ടു നിന്നു. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ശ്രി സാജു കരിമ്പുഴ കോർഡിനേറ്റ് ചെയ്ത് ശ്രീ ജോജോ ആലൂക്ക രചനയും സംവിധാനവും നിർവ്വഹിച്ച് സെയിന്റ് വിൻസന്റ് ഡി പോൾ സംഘടനയും ലീജൻ ഓഫ് മേരിയും ചേർന്ന് അവതരിപ്പിച്ച’നല്ലിടയൻ’ എന്ന സ്ക്കിറ്റ് ശ്രദ്ധ നേടി.

കൈക്കാരന്മാരായ റോബിൻജേക്കബ്, റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, രഞ്ചിത്ത് തലക്കൊട്ടൂർ എന്നിവരെ ഇടവക വികാരി ഫാദർ മാത്യൂസ് മൂഞ്ഞനാട്ടും ഫാദർ ജിമ്മി എടക്കൂളത്തൂരും ചേർന്ന് അനുമോദിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും ചെയ്‌തു. സമ്യദ്ധമായ സ്നേഹവിരുന്നോടു കൂടി ഈ വർഷത്തെ ഫാമിലി ഡേ അവസാനിച്ചു.

Coppell St. Alphonsa Church in America celebrated Family Day