ബാ​ഗിനുള്ളിൽ വളർത്തുമൃഗങ്ങൾ; നെടുമ്പാശ്ശേരിയില്‍ ദമ്പതികൾ പിടിയിൽ

കൊച്ചി: ലഗേജ് ബാഗിനകത്ത് വളർത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ബാങ്കോക്കില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. ഇവരു‌ടെ കൈയ്യിൽ നിന്ന് മൂന്നുലക്ഷം വില വരുന്ന വളർത്ത് മൃഗങ്ങളെയാണ് പിടികൂടിയത്. ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ദമ്പതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.