കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കെയ്ന്‍ കേസ് ; നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതേ വിട്ട് കോടതി

കൊച്ചി: 2015ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതേ വിട്ട് എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതി. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും ഷൈനും മോഡലുകളും ഉള്‍പ്പെടെ അഞ്ചു പേര്‍ കൊക്കെയ്‌നുമായി പിടിയിലായിരുന്നു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു.

2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരോടൊപ്പം ഷൈന്‍ ടോം ചാക്കോയും പിടിയിലാകുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.

More Stories from this section

family-dental
witywide