
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ 2 പെയ്ന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. അഭിഭാഷകയായ അമിത സച്ച്‌ദേവ നല്‍കിയ പരാതിയിലാണു നടപടി.
കഴിഞ്ഞ മാസം ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ജന്‍പഥ് റോഡിലെ ഡല്‍ഹി ആര്‍ട്ട് ഗാലറിയില്‍ നടന്നിരുന്നു. ഇതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അമിത പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ ആദ്യം പരാതി നല്‍കി. എന്നാല്‍ പൊലീസ് സംഘം ഗാലറിയിലെത്തിയെങ്കിലും ചിത്രങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണു ഡിസംബര്‍ 12ന് ഇവര്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. ഇതോടെയാണ് ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സാഹില്‍ മോന്‍ഗ ഉത്തരവിട്ടത്.















