സർക്കാരിനും അജിത് കുമാറിനും തിരിച്ചടി: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ക്ലീൻ ചിറ്റ് തള്ളി കോടതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തള്ളി വിജിലൻസ് കോടതി. അഭിഭാഷകനായ നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു. പരാതിക്കാരൻ്റെ മൊഴിയെടുക്കാനും കോടതി ആവശ്യപ്പെട്ടു.

ഇനി നെയ്യാറ്റിന്‍കര നാഗരാജുവിന്റെ മൊഴി വിജിലന്‍സ് കോടതി രേഖപ്പെടുത്തും. അതിനുശേഷം അജിത്കുമാറിനെതിരേ പുതിയ അന്വേഷണം വേണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. കോടതിയുടെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ എന്തൊക്കെ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തള്ളിയതെന്ന് വ്യക്തമാവുകയുള്ളൂ.

നേരത്തേ കവടിയാറിലെ ആഡംബര വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ച് മുന്‍ എം.എല്‍.എ. പി.വി. അന്‍വറാണ് അജിത്കുമാറിനെതിരേ ആദ്യം ആരോപണങ്ങളുടെ കെട്ടഴിച്ചത്. ഇതേത്തുടര്‍ന്ന് അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിജിലന്‍സ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരുവനന്തപുരം കവടിയാറിൽ ഭാര്യാസഹോദൻ്റെ പേരിൽ അജിത് കുമാർ മോഹവില കൊടുത്ത് വാങ്ങിയ ഭൂമിയിൽ ആഡംബര വീട് നിർമിക്കുനത് അനധികൃത പണം ഉപയോഗിച്ചാണെന്ന പി.വി. അൻവറിൻ്റെ ആരോപണമാണ് വിജിലൻസ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നത്.

അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണം തെളിയിക്കാന്‍ കഴിയില്ല, വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ രേഖകളെല്ലാം കൃത്യമാണ് എന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് തള്ളിയത്.

court rejects clean chit for adgp Ajith Kumar on illegal assets

More Stories from this section

family-dental
witywide