കൊവിഡ്-19 മഹാമാരിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്ത‌തിന് ജയിലിലടച്ച ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് 4 വർഷം കൂടി തടവ് ശിക്ഷ

ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്ത‌തിന് ജയിലിലായ ചൈനീസ് മാധ്യമപ്രവർത്തക ഷാങ് സാൻ-ന് (42) നാല് വർഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി. ചൈനയിൽ ‘കലഹമുണ്ടാക്കുകയും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു’ എന്ന കുറ്റം ചുമത്തിയാണ് അവരെ വീണ്ടും തടവിലിട്ടതെന്നാണ് റിപ്പോർട്ട്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഷാങ് നടത്തിയ റിപ്പോർട്ടിംഗാണ് പുതിയ ശിക്ഷയ്ക്ക് കാരണമെന്ന് ആർ എസ് എഫ് പറഞ്ഞു.

ജയിലിലടച്ചതിന് പിന്നാലെ ഷാങ് സാൻ നിരാഹാര സമരം നടത്തിയിരുന്നു. തുടർന്ന് പൊലീസ് കൈകൾ ബന്ധിച്ച് ട്യൂബിലൂടെ ബലംപ്രയോഗിച്ച് ഭക്ഷണം നൽകുകയായിരുന്നു. 2020 ഡിസംബറിൽ ജയിലിലായ ഇവർ 2024 മെയ് മാസത്തിൽ ജയിൽ മോചിതയായെങ്കിലും മൂന്ന് മാസത്തിന് ശേഷം വീണ്ടും തടവിലായി. തുടർന്ന് ഷാങ്ഹായിലെ പുഡോംഗ് ഡിറ്റൻഷൻ സെൻ്ററിലേക്ക് മാറ്റുകയായിരുന്നു.

“അവരെ ആഗോളതലത്തിൽ ഒരു ‘ഇൻഫർമേഷൻ ഹീറോ’ ആയി ആഘോഷിക്കണം, ക്രൂരമായ ജയിൽ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കരുത്,” RSF എന്നറിയപ്പെടുന്ന അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ഗ്രൂപ്പ് ഏഷ്യ-പസഫിക് അഭിഭാഷക മാനേജർ അലക്‌സാന്ദ്ര ബീലാക്കോവ്‌സ്ക ഒരു പ്രസ്താവനയിൽ പറഞ്ഞു. “അവരുടെ കഷ്ടപ്പാടും പീഡനവും അവസാനിപ്പിക്കണം. അവളുടെ വേഗത്തിലുള്ള മോചനത്തിനായി ബീജിംഗിൽ സമ്മർദ്ദം ചെലുത്തേണ്ടത് അന്താരാഷ്ട്ര നയതന്ത്ര സമൂഹത്തിന് മുമ്പെത്തേക്കാളും അടിയന്തിരമാണ്.”- അലക്‌സാന്ദ്ര പറഞ്ഞു.

More Stories from this section

family-dental
witywide