
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലിപ്പോള്‍ വേനല്‍ക്കാലമാണ്. ഇതിനിടയിലാണ് രോഗബാധയെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കൊവിഡ്ബാധയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗബാധയേറ്റ് ആശുപത്രിയില്‍ എത്തുന്നവരില്‍ എല്ലാ പ്രായക്കാരുമുണ്ട്.
വൈറസ് ബാധ നിലവില്‍ പടിഞ്ഞാറന്‍ യുഎസിലാണ് ഏറ്റവും ഉയര്‍ന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അലാസ്‌ക, കാലിഫോര്‍ണിയ, കൊളറാഡോ, നെവാഡ, യൂട്ടാ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച 40 സംസ്ഥാനങ്ങളില്‍ രോഗത്തിന്റെ ഉയര്‍ന്ന അളവ് രേഖപ്പെടുത്തിയതെങ്കില്‍ ഈ ആഴ്ച 45 സംസ്ഥാനങ്ങളില്‍ COVID-19 അണുബാധകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.