പാര്‍ട്ടി കോണ്‍ഗ്രസില്‍ അസാധാരണ നടപടിയുമായി സിപിഐ (എം); യു കെയില്‍ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി

മധുര : സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസിലെ വിദേശ പ്രതിനിധിയെ ഒഴിവാക്കി. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് അസാധാരണ നടപടി. യു കെയില്‍ നിന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത്. പാര്‍ട്ടിക്ക് രാജേഷ് കൃഷ്ണയ്ക്ക് എതിരെ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കിയതെന്ന വിവരമുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ സിനിമാ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന രാജേഷ് കൃഷ്ണ ഇന്നലെ മധുരയിലെത്തിയിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഇദ്ദേഹത്തെ നേരിട്ട് വിളിച്ച് ഒഴിവാക്കിയ വിവരം അറിയിക്കുകയായിരുന്നു. രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. കേരള ഘടകം നേതാക്കള്‍ ഇടപെട്ടാണ് രാജേഷിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കിയതെന്നും സൂചനയുണ്ട്.

Also Read

More Stories from this section

family-dental
witywide