സിപിഐയുടെ സമ്മർദ്ദം ഫലം കണ്ടു, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനായി ഒടുവിൽ കേരളം കേന്ദ്രത്തിന് കത്തയച്ചു, ‘കരാർ റദ്ദാക്കണം’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ ഒടുവിൽ കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. സിപിഐ ഇന്ന് രാവിലെ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. കത്തയക്കുന്നത് നീണ്ടുപോകുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.

കേന്ദ്രത്തിന് കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിപ്പില്ലെന്നും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കത്തയച്ചു എന്ന വിവരം പുറത്തുവന്നത്.

More Stories from this section

family-dental
witywide