കത്ത് ചോർച്ച വിവാദത്തിൽ കടുപ്പിച്ച് സിപിഎം, നിയമപോരാട്ടത്തിനുറച്ച് സംസ്ഥാന സെക്രട്ടറി; ഷർഷാദിന് എംവി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു

സിപിഎം കേന്ദ്രനേതൃത്വത്തിന് നൽകിയ പരാതി കത്ത് ചോർന്നെന്ന വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയമനടപടിയുമായി മുന്നോട്ട്. മുഹമ്മദ് ഷർഷാദിനെതിരെ ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. പരാതി ചോർത്തിയതിന് പിന്നിൽ ഗോവിന്ദന്റെ മകൻ ശ്യാമാണെന്നും, രാജേഷ് കൃഷ്ണയുടെ ഭീഷണിക്ക് വഴങ്ങിയാണ് ശ്യാം ഇത് ചെയ്തതെന്നും ഷർഷാദ് ആരോപിച്ചിരുന്നു. ശ്യാമിന്റെ ചില രഹസ്യങ്ങൾ രാജേഷിന്റെ കൈവശമുണ്ടെന്നും, പാർട്ടി സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയന്നാണ് ശ്യാം കത്ത് ചോർത്തിയതെന്നും ഷർഷാദ് വാദിച്ചു. മദ്രാസിൽ വെച്ച് ഗോവിന്ദനോട് പരാതികൾ പറഞ്ഞെങ്കിലും, എകെജി സെന്ററിൽ എത്തിയപ്പോൾ കാണാൻ തയ്യാറാകാതിരുന്നതായും ആരോപണമുണ്ട്.

രാജേഷ് കൃഷ്ണയ്ക്കെതിരെ ഷർഷാദ് നൽകിയ പരാതിയാണ് വിവാദത്തിന് തിരികൊളുത്തിയത്. പരാതി നൽകിയതിന് പിന്നാലെ, രാജേഷ് കൃഷ്ണ ഷർഷാദിനും ചില മാധ്യമസ്ഥാപനങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. പരാതിയുടെ പകർപ്പ് സഹിതമാണ് രാജേഷ് കോടതിയെ സമീപിച്ചത്. ഈ ആരോപണങ്ങൾ ഉയർന്നതോടെ സിപിഎമ്മിൽ ഗോവിന്ദനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടിയിലേക്ക് അദ്ദേഹം നടന്നത്.

Also Read

More Stories from this section

family-dental
witywide