” സിപിഎം എന്നും വിശ്വാസികൾക്കൊപ്പം, ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും”

തിരുവനന്തപുരം : സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചർച്ചൾക്കിടയിലാണ് പരാമർശം.

സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണ്. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും.എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു യുവതീപ്രവേശന കാലത്തെ നിലപാടിനോടുള്ള മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്നും യുഡിഎഫിലെ ഒരു കക്ഷിയെയും ഇടത് മുന്നണിക്ക് ആവശ്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide