വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല, വഴിവിട്ട ഒരു സഹായവും പാര്‍ട്ടി നല്‍കില്ല: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാടസപ്പടി കേസ് സി പി എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസ് വീണയും എക്‌സാലോജിക് കമ്പനിയും ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വഴിവിട്ട ഒരു സഹായവും പാര്‍ട്ടി നല്‍കില്ലെന്നും ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, കേസിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡയാണന്നും സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ വന്ന പ്രോസികൂക്ഷന്‍ നടപടി മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും എം വി ഗോവിന്ദന്‍ വാദിച്ചു.

More Stories from this section

family-dental
witywide