
സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതോടെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ ആറിനായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5 ന് നടക്കും. കേരളത്തിൽ മാസപ്പിറ കണ്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 നായിരിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. ദുൽഹിജ്ജ ഒന്ന് മറ്റന്നാൾ. അറഫ നോമ്പ് ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും.