
കൊച്ചി : പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസ് അന്വേഷിക്കുന്നത്. കൊല്ലം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണ് ഇപ്പോൾ ക്രൈബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്.
23 വയസുകാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. രാഹുലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമം കേസിലും അന്വേഷണ ചുമതലയുണ്ട് എസ് പി പൂങ്കുഴലിക്കാണ്. അതിജീവിതയിൽ നിന്നും എസ് പി പൂങ്കുഴലി മൊഴി എടുത്തിരുന്നു.
കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. പല തവണ തന്നെ ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ ആരോടും ഇതൊന്നും പറയാതിരുന്നതെന്നും യുവതി മൊഴി നൽകി.
പൊലീസ് കേസ് എടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു 5 ദിവസത്തെ ഒളിവ് വാസത്തിന് ശേഷം ഇന്നലെയാണ് രാഹുൽ പുറത്തെത്തുന്നത്. രണ്ട് ബലാത്സംഗ കേസിലും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇന്നലെ രാഹുൽ പാലക്കാട് വോട്ട് ചെയ്യാനും എത്തിയത്.
Crime Branch will now investigate the first rape case against Rahul Mamkoottathil.











