ഇന്ത്യയ്ക്കും മോദിക്കുമെതിരെയും വിമർശനം; സാധാരണക്കാരുടെ ചെലവിൽ ഇന്ത്യയിലെ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്നും ട്രംപിന്റെ ഉപദേഷ്ടാവ്

ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്നും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും മോദി ഒരു മികച്ച നേതാവാണ്. പക്ഷേ, പുടിനും ഷി ജിൻപിങ്ങിനും മുന്നിൽ ഇന്ത്യയും മോദിയും കീഴടങ്ങിയെന്നും വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുന്നുവെന്നും നവാരോ ആരോപണം ഉന്നയിച്ചു.

റഷ്യയുടെ ഒരു അലക്കുശാല മാത്രമാണെന്ന് ഇന്ത്യയെന്ന് നവാരോ പരിഹസിക്കുക​യും ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ വാ​ങ്ങുന്നതിനെ തുടർന്ന് ഇന്ത്യയ്ക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ആളാണ് പീറ്റർ നവാരോ. നേരത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം മോദി യുദ്ധമെന്നും പീറ്റർ നവാരോ വിശേഷിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide