പ്രധാനമന്ത്രിക്കെതിരെ വിമർശനവും കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടും; ഗുന്തർ ഫെഹ്ലിംഗർ-ജാൻ്റെ എക്സിലെ അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിമർശനവും കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടും മുന്നോട്ടു വെച്ച ഓസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗുന്തർ ഫെഹ്ലിംഗർ-ജാൻ്റെ എക്സിലെ അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തി. ഇന്ത്യയെ തകർക്കാൻ ആഹ്വാനം ചെയ്തും മോദി റഷ്യയുടെ ആളെന്നും കുറ്റപ്പെടുത്തിയ എക്സിലെ കുറിപ്പ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് ഈ നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും മന്ത്രാലയവും എക്സിലെ കുറിപ്പ് റിപ്പോർട്ട് ചെയ്തതോടെ എക്സ് അധികൃതർ ഇത് ഇന്ത്യാക്കാർക്ക് ഓസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗുന്തർ ഫെഹ്ലിംഗർ-ജാൻ്റെ എക്സിലെ അക്കൗണ്ട് കാണാൻ സാധിക്കാത്ത നിലയിലാക്കി.

നരേന്ദ്ര മോദി റഷ്യയുടെ ആളാണ്. ഖലിസ്ഥാൻ്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ സൗഹൃദമാണ് നമുക്കാവശ്യം എന്നാണ് ഇയാൾ എക്‌സിൽ കുറിച്ചത്. അതേസമയം ഈ പോസ്റ്റ് വിവാദമാക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide