ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയം; എൻഡിആർഎഫ് സംഘം സന്നിധാനത്ത് എത്തി

ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമായി. എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘം ആണ് സന്നിധാനത്ത് എത്തിയത്. എൻ ഡി ആർ എഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. ചെന്നൈയിൽ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. ചെന്നൈയിൽനിന്ന് നാല്പതംഗ സംഘമാണ് എത്തുന്നത്.

ഇന്ന് മുതൽ പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകൾ കൂടുതൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും.

Crowd in Sabarimala under control; NDRF team reaches Sannidhanam

More Stories from this section

family-dental
witywide