‘ഹിന്ദുഫോബിയ’യ്ക്കെതിരെ ബില്‍ അവതരിപ്പിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി ജോര്‍ജിയ

ന്യൂഡല്‍ഹി: ഹിന്ദുഫോബിയയ്‌ക്കെതിരെ ഔദ്യോഗികമായി നീങ്ങുന്ന ആദ്യ യുഎസ് സംസ്ഥാനമായി ജോര്‍ജിയ. ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഔദ്യോഗികമായി കുറ്റകൃത്യമായി അംഗീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു ബില്‍ ജോര്‍ജിയ സംസ്ഥാനം അവതരിപ്പിച്ചു.

ഈ ബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നാല്‍, ഹിന്ദുഫോബിയയ്‌ക്കെതിരെയും യുഎസിലെ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളിലും ഉചിതമായ നടപടിയെടുക്കാനാകും. ഇതിനായി ജോര്‍ജിയയുടെ ശിക്ഷാ നിയമത്തിലും ഭേദഗതി വരുത്തും.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ഷോണ്‍ സ്റ്റില്‍, ക്ലിന്റ് ഡിക്സണ്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ജേസണ്‍ എസ്റ്റീവ്‌സ്, ഇമ്മാനുവല്‍ ഡി ജോണ്‍സ് എന്നിവര്‍ സംയുക്തമായി ബില്ലിനെ പിന്തുണച്ചു.

‘ഹിന്ദുഫോബിയ’യെ ‘ഹിന്ദുമതത്തോടുള്ള വിരുദ്ധവും വിനാശകരവും അവഹേളിക്കുന്നതുമായ മനോഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും ഒരു കൂട്ടം’ എന്നാണ് ബില്ലില്‍ നിര്‍വചിക്കുന്നത്. നിലവിലുള്ള വിവേചന വിരുദ്ധ നിയമങ്ങളില്‍ ഹിന്ദുഫോബിയയെയും ഉള്‍പ്പെടുത്താന്‍ ബില്‍ 375 എന്നറിയപ്പെടുന്ന ബില്‍ ശ്രമിക്കുന്നു.

‘ഇത്തരമൊരു ബില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ജോര്‍ജിയ മാറുന്നു, പാസായാല്‍ അത് വീണ്ടും ചരിത്രം സൃഷ്ടിക്കും, ‘ഈ സുപ്രധാന ബില്ലില്‍ സെനറ്റര്‍ ഷോണ്‍ സ്റ്റില്ലുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ജോര്‍ജിയയിലെയും അമേരിക്കയിലെയും ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സെനറ്റര്‍ ഇമ്മാനുവല്‍ ജോണ്‍സ്, സെനറ്റര്‍ ജേസണ്‍ എസ്റ്റീവ്‌സ്, സെനറ്റര്‍ ക്ലിന്റ് ഡിക്‌സണ്‍ എന്നിവരോടൊപ്പം അദ്ദേഹത്തിനും നന്ദി പറയുന്നു.’- വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ സഖ്യം (ഇീഒചഅ) ഒരു പ്രസ്താവനയില്‍ പറഞ്ഞു.

യു.എസില്‍ ഹിന്ദുവിദ്വേഷ കേസുകള്‍ വര്‍ധിച്ചുവരുന്നതായി ഇന്ത്യന്‍ വംശജരായ നിയമനിര്‍മാതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഹിന്ദുവിരുദ്ധതയും ഹിന്ദുഫോബിയയും അംഗീകരിക്കുന്ന ബില്ല് അവതരിപ്പിക്കുന്നത്. ഏപ്രില്‍ നാലിനാണ് എസ്.ബി 375 എന്ന ബില്‍ ജോര്‍ജിയ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.

More Stories from this section

family-dental
witywide