
ചെന്നൈ : കോടികളുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ പുതുച്ചേരി പൊലീസ ചോദ്യം ചെയ്യും. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തത് പൊലീസിന് സംശയമുണ്ടാക്കി. 2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. പിന്നീട് നടി കാജല്‍ അഗര്‍വാളും കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്തുതുടങ്ങി. കാജല്‍ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത് 100 പേര്‍ക്കു കാറുകള്‍ സമ്മാനമായി നല്‍കി.
പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍നിന്ന് 2.40 കോടി കമ്പനി തട്ടിയെന്ന് പരാതിയുണ്ട്. കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇരുവര്‍ക്കും കമ്പനിയില്‍ ഷെയര്‍ ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാരണങ്ങളാലൊക്കെയാണ് ചോദ്യം ചെയ്യല്‍