
കൊച്ചി : ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ നടൻ ദുൽഖർ സൽമാൻ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് താരത്തിനെതിരെ വിശദമായ അന്വേഷണത്തിന് കസ്റ്റംസ്. ദുൽഖറിന്റെ ഒരു വാഹന രജിസ്ട്രേഷനിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയമാണ് ഉദ്യോഗസ്ഥർക്കുള്ളത്. മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
28 വർഷമാണ് വാഹനത്തിന്റെ പഴക്കമെന്നും എന്നാല്ർ, ഫിറ്റ്നസ് കാണിക്കുന്നത് 2038 വരെയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ നോട്ടീസ് നൽകും.
ഓപറേഷൻ നുംഖൂറിന്റെ ഭാഗമായി കേരളത്തിലേക്ക് കടത്തിയ മുഴുവൻ വാഹനങ്ങളുടെയും പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. നൂറ്റിനാൽപതിലധികം വാഹനങ്ങൾ കേരളത്തിൽ പിടികൂടാനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.