സിപിഎം നേതാവ് കെജെ ഷൈനെതിരായ സൈബര്‍ ആക്രമണ കേസ്, കെഎം ഷാജഹാനെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ മാധ്യമപ്രവർത്തകൻ കെ എം ഷാജഹാനെ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ ജെ ഷൈൻ നൽകിയ പരാതിയെ അടിസ്ഥാനമാക്കി ഷാജഹാൻ നടത്തിയ അധിക്ഷേപകരമായ വീഡിയോ പരാമർശങ്ങളാണ് അറസ്റ്റിന് കാരണമായത്. വിവാദ വീഡിയോയിൽ ഷൈനിന്റെ പേര് പരോക്ഷമായി പരാമർശിച്ചതായി ആരോപണമുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഷാജഹാന്റെ ഫോൺ നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും, വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കൈമാറാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷാജഹാൻ മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് കൈമാറുകയും ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. വീഡിയോയിൽ ഷൈനിന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന് ഷാജഹാൻ അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചെങ്കിലും, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Also Read

More Stories from this section

family-dental
witywide