
മാസങ്ങളായി നല്‍കിയിരുന്ന സൈബര്‍ കുറ്റകൃത്യ ബോധവല്‍ക്കരണ കോളര്‍ ട്യൂണ്‍ വ്യാഴാഴ്ച മുതല്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഫോണ്‍ വിളിക്കുമ്പോഴെല്ലാം മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത സന്ദേശം പ്ലേ ചെയ്തിരുന്നത്. കാമ്പെയ്ന്‍ അവസാനിച്ചതിനാലാണ് ഇന്ന് മുതല്‍ നീക്കം ചെയ്യുതെന്നാണ് അധികൃതരുടെ ഭാഗം.
വിളിക്കുന്നവരെ ഉടനടി ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ കോളര്‍ ട്യൂണ്‍ ഒരു തടസ്സമായതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
ഹിന്ദിയില്‍ ഈ സന്ദേശം നല്‍കിയതിന്റെ പേരില്‍ അമിതാഭ് ബച്ചന്‍ വ്യാപകമായി ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരുന്നു. ഇത് നടനില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായി.