
ഇന്തോനേഷ്യയിലെ സുമാത്രൻ മേഖലയിലെ മൂന്ന് പ്രവിശ്യകളെ സാരമായി ബാധിച്ച സെൻയാർ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാനൂറിലേറെ പേർ മരിച്ചു. അറുനൂറിലധികം ആളുകളെ ഇനിയും കണ്ടെത്താൻ കഴിയാത്തതിനാൽ ഈ കണക്ക് ഉയരുമെന്നാണ് കരുതുന്നത്. സുമാത്ര ദ്വീപിൽ മരിച്ചവരുടെ എണ്ണം 440 ഉം കടന്നതായി സർക്കാർ പറയുന്നു. ഒരാഴ്ച മുമ്പുണ്ടായ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിൽ വ്യോമമാർഗ്ഗവും കടൽമാർഗ്ഗവും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം അയച്ചിട്ടുണ്ട്,
പേമാരിയും ചുഴലിക്കാറ്റും തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവയുടെ ചില ഭാഗങ്ങളിൽ നാശം വിതച്ചു, ഈ മാസം ഈ മേഖലയിലുടനീളം ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും 900 ലധികം പേർ മരിക്കുകയും ചെയ്തു. സെൻയാർ അസാധാരണമായ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റായി ഇന്തോനേഷ്യയിൽ വിനാശകരമായ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി, വീടുകൾ ഒലിച്ചുപോയി, ആയിരക്കണക്കിന് കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി.
സെൻട്രൽ തപനുലി, സിബോൾഗ, എന്നീ രണ്ട് നഗരങ്ങൾ പൂർണമായും ഒറ്റപ്പെട്ടെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സഹായവുമായി തിങ്കളാഴ്ച സിബോൾഗയിൽ കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cyclone, floods and landslides wreak havoc in Indonesia; death toll on Sumatra island passes 440, hundreds missing.












