
ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് ‘മൊന്‍ ന്ത’ ചുഴലിക്കാറ്റായി മാറുകയും നാളെ (ചൊവ്വ) ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കരതൊടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ വൈകിട്ടോടെ ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. കരയില്‍ കടക്കുമ്പോള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ വരവിന് മുന്നോടിയായി ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവിടങ്ങള്‍ അതീവ ജാഗ്രതയിലാണ്. സുരക്ഷയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരും സജ്ജരാണ്. മുന്‍കരുതലെന്ന നിലയില്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും വലിയ തോതില്‍ ആളുകളെ ഒഴിപ്പിക്കുകയാണ്.
ചെന്നൈക്കു തെക്കുകിഴക്കായി 750 കിലോമീറ്റര്‍ അകലെ നിലകൊള്ളുന്ന ‘മൊന്‍ ന്ത’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഇന്നു ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കേരളത്തിലും മഴ തുടരുകയാണ്.
Cyclone ‘Montha’ to make landfall tomorrow, Andhra and Odisha on high alert.












