പ്രധാനമന്ത്രിക്ക് വീണ്ടും ലോകത്തിന്‍റെ അംഗീകാരം, സൈപ്രസ് പരമോന്നത സിവിലയൻ ബഹുമതി ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ് സമ്മാനിച്ചു; ഇന്ത്യക്കുള്ള ബഹുമതിയെന്ന് മോദി

നിക്കോഷ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും ലോകത്തിന്‍റെ അംഗീകാരം. സൈപ്രസ് പരമോന്നത സിവിലയൻ ബഹുമതി ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ് മോദിക്ക് സമ്മാനിച്ചു. പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ഇത് ഇന്ത്യക്കുള്ള ബഹുമതിയെന്നാണ് പ്രതികരിച്ചത്. സൈപ്രസ് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്നും മോദി കൂട്ടിച്ചേർത്തു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു. യുദ്ധങ്ങൾ ഒഴിവാക്കേണ്ടതാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നും സൈപ്രസും അതേ ആശയം മുൻപോട്ട് വയ്ക്കുന്നുവെന്നും മോദി ചൂണ്ടികാട്ടി. അതിർത്തികളിലെ സാഹചര്യം നോക്കിയല്ല ഇന്ത്യ – സൈപ്രസ് ബന്ധമെന്നും പ്രധാനമന്ത്രി വിവരിച്ചു.

More Stories from this section

family-dental
witywide