ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജന ദിനാഘോഷം ഒക്ടോബർ 11ന്

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വി. കാർലോ അക്വിറ്റസിന്റെ തിരുന്നാളിനോട് അനുബന്ധിച്ച് വിശുദ്ധന്റെ തിരുന്നാളും യുവജനദിനവും സംയുക്തമായി ആഘോഷിക്കുന്നു. ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് യുവജനങ്ങൾക്ക് ഇംഗ്ലീഷ് കുർബ്ബാനയും ആരാധനയും തുടർന്ന് വിവിധ മത്സരവും ഉല്ലാസ മുഹൂർത്തങ്ങളും സ്നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു.

യുവജനങ്ങളുടെ മാതൃകയായ കാർലോ അക്വിറ്റസിന്റെ തിരുനാൾ ആദ്യമായി ആഘോഷിക്കുമ്പോൾ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഒത്തുചേരൽ. ഡാളസ്സ് യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

More Stories from this section

family-dental
witywide