
ഡാലസ് : ഡാലസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പിക്‌നിക് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ ഓഫീസിന്റെ ഗ്രൗണ്ടിൽ രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ നിർവഹിച്ചു.




ഡാലസ് മെട്രോപ്ലെക്‌സിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ കുടുംബസമേതം പങ്കെടുത്ത പരിപാടിയുടെ സമ്മേളനത്തിന് കമ്മിറ്റി അംഗങ്ങൾ നേതൃത്വം വഹിച്ചു. പിക്നിക്കിന്റെ ഭാഗമായി കേരളീയ ഭക്ഷണവിഭവങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രമീകരിച്ച ഗെയിമുകൾ, സ്പോർട്സ് മത്സരങ്ങൾ, സംഗീത വിനോദ പരിപാടികൾ, പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനങ്ങൾ തുടങ്ങിയവ സജ്ജമാക്കിയിരുന്നു.



പിക്നിക് വിജയകരമാക്കുന്നതിൽ പിക്‌നിക് ഡയറക്ടർ സാബു മാത്യു, മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. സംഘടനാപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
Dallas Kerala Association organized its annual picnic; Association President inaugurated the event