ഡാലസ് കേരള അസോസിയേഷൻ അതിവിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

ഡാലസ്: ഡാലസ് കേരള അസോസിയേഷൻ അതിവിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ നടന്ന ഓണഘോഷ പരിപാടികൾക്ക് പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്‌ചറേഴ്സ‌് അസോസിയേഷൻ (IPMA) യുക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി.ആർ. മേനോൻ ഓണസന്ദേശം നൽകി.

കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വള്ളം കളി, നാടൻ നൃത്തം, വർണ്ണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും സംഘടിപ്പിച്ചു.

സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്‌ടർ), മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ, മാത്യു നൈനാൻ, ജയ്‌സി ജോർജ്, വിനോദ് ജോർജ്, ബേബികൊടുവത്ത്, ദീപു രവീന്ദ്രൻ, അനശ്വർ മാമ്പിള്ളി, ഡിംപിൾ ജോസഫ്, സാബു മാത്യു, ഫ്രാൻസിസ് അംബ്രോസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, ടോമി നെല്ലുവേലിൽ, ഷിബു ജെയിംസ്, സിജു വി ജോർജ്, ഷിജു എബ്രഹാം, എംസി മാരായ സിബി തലക്കുളം, സുധിഷ് നായർ, സുഭി ഫിലിപ്പ്, മീര മാത്യു എന്നിവർ വൻ വിജയത്തോടെ പരിപാടികൾ അരങ്ങേറാൻ നേതൃത്വം വഹിച്ചു.

More Stories from this section

family-dental
witywide