
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്‍ തിരുവോണ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നു. ഓഗസ്റ്റ് 30ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് തിരി കൊളുത്തുന്ന ഓണാഘോഷ ചടങ്ങില്‍ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി. പിള്ള മുഖ്യാതിഥിയാകും.
പരമ്പരാഗത ക്ഷേത്രവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് ഉള്‍പ്പെടെയുള്ള വിവിധ മതസാംസ്‌കാരിക നേതാക്കള്‍ ഓണസന്ദേശങ്ങള്‍ നല്‍കും.
കേരളത്തിലെ അഞ്ച് അനാഥാകേന്ദ്രങ്ങളില്‍ തിരുവോണദിവസം അസോസിയേഷന്റെ നേതൃത്വത്തില്‍ സദ്യയൊരുക്കും. നോര്‍ത്ത് ടെക്‌സസ് മലയാളി അസോസിയേഷന്‍, കൊപ്പേല്‍ മച്ചാന്‍സ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉള്‍പ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും ടെക്‌സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.
അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്കൊപ്പം കേരത്തനിമയില്‍ കേരളത്തില്‍ നിന്നുമെത്തിയ പാചകവിദഗ്ദ്ധര്‍ ഇരുപത്തിരണ്ട് വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയാണ് രുചിപ്പെരുമ കൂട്ടുന്നത്.
ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: ജൂഡി ജോസ് 4053260190, സൈജു വര്‍ഗീസ് 6233377955, ബിജു ലോസണ്‍ 9723420568, ഡക്സ്റ്റര്‍ ഫെരേര 9727684652, ഷാജി ആലപ്പാട്ട് 2142277771