ഡാളസില്‍ വെടിവയ്പ്പ്: 2 മരണം, ഒരാള്‍ക്ക് പരിക്കേറ്റു, വാഹനമോടിച്ചെത്തി ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു

ഡാളസ് : സൗത്ത് ഡാളസില്‍ നടന്ന വെടിവയ്പ്പില്‍ 2 പേര്‍ കൊല്ലപ്പെടുകയും , ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ്. പുലര്‍ച്ചെ 3:30 ഓടെ, മാല്‍ക്കം എക്‌സ് ബൊളിവാര്‍ഡിന് സമീപമുള്ള എല്‍സി ഫെയ് ഹെഗ്ഗിന്‍സ് പാര്‍ക്കിംഗ് സ്ഥലത്ത് ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ ഒരു കാര്‍ ഓടിച്ച് എത്തി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍, ഒരു പുരുഷന്‍ എന്നിവര്‍ക്കുനേരെയാണ് അക്രമിയുതിര്‍ത്തത്.

ഒരു പുരുഷനും ഒരു സ്ത്രീയും കൊല്ലപ്പെട്ടു, പരുക്കേറ്റ മറ്റൊരു സ്ത്രീയുടെ നില മെച്ചപ്പെട്ടു. അവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 214-671-3584 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാനും അഭ്യര്‍ത്ഥിച്ചു.