
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ബല്‍റാംപൂരിലെ ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകര്‍ന്ന് മിന്നല്‍ പ്രളയമുണ്ടാകുകയായിരുന്നു. ഒരു സ്ത്രീയും അവരുടെ ഭര്‍തൃ മാതാവും ഉള്‍പ്പെടെ നാല് പേര്‍ വീടുകളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേരെ കാണാതായി. സ്ഥലത്ത് എസ് ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നാല്‍പതുവര്‍ഷത്തിലേറെ പഴക്കമുള്ള ഡാമിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്.
Tags: