‘അപകടകരമായ സ്ഥലം’: ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് സൈനിക ഉദ്യോഗസ്ഥരെ മിഡില്‍ ഈസ്റ്റില്‍ നിന്ന് മാറ്റുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇവിടം അപകടകരമായ സ്ഥലമാകാം എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ട്രംപിന്റെ നീക്കം. ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖി എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ യുഎസ് തയ്യാറെടുക്കുകയാണെന്നും മേഖലയിലെ സുരക്ഷാ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചതിനാല്‍ മിഡില്‍ ഈസ്റ്റിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് സൈനികരെ പോകാന്‍ അനുവദിക്കുമെന്നും യുഎസ്, ഇറാഖി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കൃത്യമായി എന്ത് അപകടസാധ്യതയാണുള്ളതെന്ന് ആരും വിശദമാക്കിയിട്ടില്ല. ബഹ്റൈനില്‍ നിന്നും കുവൈറ്റില്‍ നിന്നും സ്വമേധയാ പുറപ്പെടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വര്‍ദ്ധിച്ച പ്രാദേശിക സംഘര്‍ഷങ്ങള്‍ കാരണം അടിയന്തരമല്ലാത്ത യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മടങ്ങാനും ജൂണ്‍ 11 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide