ന്യൂയോർക്കിലെ നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസ് നൽകുന്ന ഡേടൈം എമ്മി പുരസ്കാരം ഡേവിഡ് അറ്റൻബറോയ്ക്ക്

കലിഫോർണിയ : ടെലിവിഷൻ പ്രോഗ്രാമിംഗിലെ മികവിന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസ് നൽകുന്ന ഡേടൈം എമ്മി പുരസ്കാരം ഡേവിഡ് അറ്റൻബറോയ്ക്ക്. ഡേടൈം എമ്മി പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്ററായ ഡേവിഡ് അറ്റൻബറോ.

നെറ്റ്ഫ്ലിക്‌സിന്റെ്റെ “സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസിന്റെ” അവതാരകനാണ് ഡേവിഡ്. ഇതിനാണ് പുരസ്‌കാരം ലഭിച്ചത്. സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസ് മൂന്ന് പുരസ്കാരങ്ങളാണ് നേടിയിരിക്കുന്നത്. കാലിഫോർണിയയിലെ പസഡെന സിവിക് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിൽ നടക്കാറുള്ള പരിപാടി ഈ വർഷം മുതലാണ് ഒക്ടോബറിലേക്ക് മാറ്റിയത്.

നാച്ചുറലിസ്റ്റും ബ്രോഡ്‌കാസ്റ്ററുമായ ഡേവിഡ് അറ്റൻബറോയാണ് ബിബിസിയിലെ ലൈഫ് കളക്ഷൻ എഴുതി അവതരിപ്പിച്ചത്. വൈൽഡ് ലൈഫ് ചലച്ചിത്ര നിർമാണ് രംഗത്ത് ഡേവിഡ് അറ്റൻബറോ നൽകിയ സംഭാവനകൾ നിരവധിയാണ്. പ്രശസ്‌ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് അറ്റൻബറോയുടെ സഹോദരനാണ്. അമേരിക്കൻ നടൻ ഡിക്ക് വാൻ ഡൈക്കിൻ്റെ ഏറ്റവും പ്രായം കൂടിയ ഡേടൈം എമ്മി ജേതാവ് എന്ന റെക്കോർഡാണ് 99കാരനായ ഡേവിഡ് ആറ്റൻബറോ തകർത്തത്.

David Attenborough wins Daytime Emmy Award from the National Academy of Television Arts and Sciences in New York

More Stories from this section

family-dental
witywide