ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനം രണ്ടാം ദിനവും തുടരവേ ഇന്ന് മുംബൈയിൽ. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന പാഡൽ ടൂർണമെന്റിൽ മെസി പങ്കെടുക്കും. അഞ്ചുമണിയോടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സെലിബ്രിറ്റി സെവൻസ് ഫുട്ബോൾ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.
അതേസമയം, ആരാധകരെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ പ്രവേശിപ്പിക്കും. പതിനായിരം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്തയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ വിന്യാസം മുംബൈയിൽ ഉണ്ടാകും. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിച്ച പര്യടന പരിപാടികൾക്ക് തിങ്കളാഴ്ച ഡൽഹിയിൽ സമാപിക്കും.
Day 2 of India visit: Football legend Messi in Mumbai today, ticket prices start from Rs 10,000









