
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. രാത്രി 10 മണിവരെയാണ് നിലവിൽ രാജ്യം വിടാൻ ആഭ്യന്തരമന്ത്രാലയം പാക് പൗരത്വമുള്ളവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നുള്ള 6 പേരടക്കം 537 പാക് പൗരത്വമുള്ളവർ അട്ടാരി അതിർത്തി വഴി മടങ്ങിയിട്ടുണ്ട്. പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയെന്നും കണക്കുകൾ പറയുന്നു.
അതേസമയം രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടിയാണ്. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.