രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി, ബിജെപി നേതാവ് പ്രിന്റു മഹാദേവൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, കോടതി ജാമ്യം അനുവദിച്ചു

തൃശൂർ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഒരു സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ കേസിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം ലഭിച്ചു. കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്. വധഭീഷണി ആരോപണത്തെ തുടർന്ന് പേരാമംഗലം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു, എന്നാൽ പ്രിന്റു താൻ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

പേരാമംഗലം പൊലീസ് സ്റ്റേഷനിൽ വൈകുന്നേരം 7 മണിയോടെ ബിജെപി പ്രവർത്തകർക്കൊപ്പം പ്രിന്റു ഹാജരായി. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന വിവാദ പരാമർശമാണ് ചാനൽ ചർച്ചയ്ക്കിടെ പ്രിന്റു നടത്തിയത്. ഇതേതുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ബിപിൻ മാമൻ്റെ പരാതിയിൽ തിരുവല്ല പൊലീസ് മൊഴി രേഖപ്പെടുത്തി. കൂടാതെ, കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാറിന്റെ പരാതിയിൽ പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവനെതിരെ കേസെടുത്തത്. പ്രിന്റുവിനെ കണ്ടെത്താൻ പൊലീസ് ബിജെപി നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഈ മാസം 27-ന് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിരുന്നു, എന്നാൽ കേസ് പ്രധാനമായും സി.സി. ശ്രീകുമാറിന്റെ പരാതിയെ അടിസ്ഥാനമാക്കിയാണ് രജിസ്റ്റർ ചെയ്തത്.

More Stories from this section

family-dental
witywide