
കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനായി 1971 ലെ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നടക്കം കേന്ദ്ര വനംമന്ത്രിക്ക് അയച്ച കത്തില്‍ സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ അക്രമകാരികളായ വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അത് സംസ്ഥാനം ചെയ്തില്ല എന്ന വിമര്‍ശനമടക്കം കേന്ദ്രം ഉന്നയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കേന്ദ്ര ത്തെ സമീപിച്ചിരിക്കുന്നത്. 1971 ലെ കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.