
ബീജിങ്: ചൈനയുടെ പുതിയ താരം‘ഡീപ്പ് സീക്ക്’ അമേരിക്കൻ ടെക്ക് മേഖലയെ അടിമുടി ഉലച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ഐടി രംഗവും പ്രതിസന്ധി നേരിട്ടു. അമേരിക്കൻ ടെക് രംഗവും പ്രതിസന്ധിയിലായി. ചൈനയുടെ ഡീപ്പ് സീക്ക് അമേരിക്കൻ സെമി കണ്ടക്ടർ മേഖലക്ക് തന്നെ ക്ഷീണമാകുമെന്നാണ് ആദ്യനിരീക്ഷണങ്ങള്‍. ടെക്ക്, ഡേറ്റ സെന്റർ ഓഹരികളെ കാര്യമായി സ്വാധീനിച്ചു. അമേരിക്കൻ ടെക്ക്, ഫിനാൻഷ്യൽ കമ്പനികൾക്ക് സോഫ്ട്‍വെയർ പിന്തുണ നൽകുന്ന ഇന്ത്യൻ ഐടിക്കും പുതിയ ചൈനീസ് വളർച്ച നിര്‍ണായകമാകും.
എൻവീഡിയ അടക്കമുള്ള അമേരിക്കൻ ചിപ്പ് ഓഹരികൾ എവിടെ വരെ വീഴും എന്നതാണ് പ്രവചനം. ആപ്പിൾ, ടെസ്ല, മൈക്രോസോഫ്റ്റ്, ഐബിഎം, മെറ്റാ, ഇന്റൽ, എടി&ടി മുതലായ അമേരിക്കൻ ടെക്ക് ഓഹരികളുടെ റിസൾറ്റുകൾ ഈയാഴ്ച വരാനിരിക്കുന്നതും നാസ്ഡാക്കിനൊപ്പം ആഗോള ടെക്ക് മേഖലക്കും പ്രധാനമാണ്.