
ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപിക പദുക്കോൺ. സമൂഹമാധ്യമത്തിലൂടെ ദീപിക പദുക്കോൺ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സ്റ്റുഡിയോയില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോ ദീപിക പുറത്തുവിട്ടു. ഹായ്, ഞാന്‍ ദീപിക പദുകോൺ. ഞാനാണ് മെറ്റ എഐയിലെ ശബ്‌ദത്തിനുടമ. അതിനാല്‍ എന്‍റെ ശബ്‌ദത്തിനായി ടാപ്പ് ചെയ്യൂ എന്ന തുടങ്ങുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
എഐയുടെ ഭാഗമാണെന്നും ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് എന്റെ ശബ്ദവുമായി ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാമെന്നും പോസ്റ്റിന് താഴെ ദീപിക കുറിച്ചു.ആവശ്യമായ സഹായങ്ങൾ തേടാനും റേ-ബാന്‍ മെറ്റ സ്‌മാര്‍ട്ട് ഗ്ലാസിലുള്‍പ്പടെയും ദീപിക പദുക്കോണിന്‍റെ ശബ്‌ദവുമായി സംവദിക്കാം. മെറ്റയുടെ വോയിസ് അസിസ്റ്റന്‍റില്‍ ശബ്‌ദം നല്‍കാനായി അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക.
Deepika Padukone Is The New Voice For Meta AI In India, US, And 4 Other Countries