സൈനിക ശേഷി വർധിപ്പിക്കാൻ 2000 കോടി രൂപയുടെ കരാർ; അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ദില്ലി: രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കാൻ പ്രതിരോധമന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി രണ്ടായിരം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഡ്രോണുകൾ ഉൾപ്പെടെ ഇതിന്റെ ഭാ​ഗമായി വാങ്ങാനാണ് ലക്ഷ്യം. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങൾ വാങ്ങാനാണ് കരാർ. 13 കരാറുകൾക്കാണ് അംഗീകാരം നൽകിയത്.

More Stories from this section

family-dental
witywide