
വീഡിയോ: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. ഞായറാഴ്ച രാവിലെയുണ്ടായ കനത്ത ഇടിമിന്നലിനും മഴയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ആളപായമില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.
‘ഒരു ചാറ്റല്‍ മഴയ്ക്ക് ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ വികാസ് (വികസനം) നിറഞ്ഞൊഴുകുന്നു’ എന്ന അടിക്കുറിപ്പോടെ സംഭവത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്തുള്ള ഓവര്‍ഹാങ്ങിന്റെ ഒരു ഭാഗം വെള്ളം നിറഞ്ഞ് പൊട്ടിവീഴുകയും സമീപത്തേക്ക് വെള്ളം ഒഴുകിയതായും ദൃശ്യങ്ങളില്‍കാണാം. കാലാവസ്ഥയ്ക്ക് അനുസൃതമായല്ല വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളുടെ നിര്‍മ്മാണമെന്ന് പലരും കുറ്റപ്പെടുത്തി. എന്നാല്‍ അതിശക്തമായ മഴസാഹചര്യമായിരുന്നുവെന്നും ടെര്‍മിനലിന്റെ മറ്റ് ഭാഗങ്ങളില്‍ ഘടനാപരമായ വിട്ടുവീഴ്ചയോ ആഘാതമോ ഉണ്ടായിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.