
ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആദ്യ ഫലസൂചനകള്‍ മുതല്‍ ലീഡ് കൈവശപ്പെടുത്തി ബിജെപി മുന്നേറ്റം. പോള്‍ ട്രെന്‍ഡുകള്‍ പ്രകാരം ബിജെപി ഭൂരിപക്ഷം മറികടന്ന് ലീഡ് നേടിയിട്ടുണ്ട്. 70-ല്‍ 36 സീറ്റുകളിലധികവും ബിജെപി ലീഡ് ചെയ്യുന്നുവെന്നതില്‍ എഎപിയും ഞെട്ടിയിട്ടുണ്ട്.
പ്രമുഖ എഎപി നേതാക്കളെല്ലാം പിന്നിലാണ്. പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍ (ന്യൂ ഡല്‍ഹി), മുഖ്യമന്ത്രി അതിഷി (കല്‍ക്കാജി), മനീഷ് സിസോഡിയ (ജംഗ്പുര) എന്നിവരുള്‍പ്പെടെ പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ സന്ദീപ് ദീക്ഷിത് (ന്യൂ ഡല്‍ഹി), അല്‍ക്ക ലാംബ (കല്‍ക്കാജി) എന്നിവരും പിന്നിലായിരുന്നു.
അടുത്ത സര്‍ക്കാരിനായുള്ള പോരാട്ടം പ്രധാനമായും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും 1998 മുതല്‍ പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയും തമ്മിലുള്ളതാണെന്ന ചിത്രം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി.