ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : തീയതി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴാമത് ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിരിക്കെയാണ് ഡല്‍ഹി വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറാന്‍ ശക്തമായി ശ്രമിക്കു ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി)യും, ഇക്കുറി ഡല്‍ഹി പിടിക്കുമെന്ന് ഉറപ്പിക്കുന്ന പ്രതിപക്ഷമായ ബി.ജെ.പിയും പോര് മുറുക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ എഎപിയെയും, കൂടാതെ ബിജെപിയെയും ലക്ഷ്യമിട്ട് ഒറ്റയ്ക്ക് അധികാരം പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന കോണ്‍ഗ്രസും ഡല്‍ഹിയില്‍ പോരാട്ടത്തിലാണ്.

അഴിമതിക്കേസില്‍ ജയിലില്‍പ്പോകുകയും പിന്നീട് ജാമ്യം നേടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാണ് പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ‘ജനകീയ കോടതി’ വിധിക്ക് ശേഷം മാത്രമേ താന്‍ അധികാരത്തില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് പറഞ്ഞാണ് 56 കാരനായ കെജ്രിവാള്‍ രാജിവെച്ചത്. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജനവിധിക്ക് ശേഷം മന്ത്രിസഭയില്‍ അംഗമാകുമെന്ന് പറഞ്ഞിരുന്നു. കെജ്രിവാള്‍, സിസോദിയ, എഎപി എംപി സഞ്ജയ് സിംഗ്, ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവരെ അഴിമതിക്കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു.

More Stories from this section

family-dental
witywide