ഫരീദാബാദ്: ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി കസ്റ്റഡിയിലെടുത്തു. 13 ദിവസത്തേക്കാണ് കസ്റ്റഡി. അല്‍ഫലാ സര്‍വകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയര്‍മാന്‍ ജാവേദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡൽഹി സ്ഫോടനം അന്വേഷിക്കുന്ന എൻഐഎയ്ക്ക് പുറമേയാണ് അൽ ഫലാഹ് സർവകലാശാലയിൽ ഇ ഡി യുടെ അന്വേഷണം.
ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷമാണ് അല്‍ ഫലാഹ് സര്‍വകലാശാല വിവാദത്തില്‍പ്പെട്ടത്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് എന്‍ഐഎ വിലയിരുത്തുന്ന ഉമര്‍ നബി ജോലി ചെയ്തിരുന്നത് അല്‍ ഫലാഹ് സര്‍വകലാശാലയിലാണ്. ഇതിന് പുറമേ അല്‍ ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടര്‍മാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ലാബ് ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെ എഴുപതോളം പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളും എൻഐഎ പരിശോധിച്ചിരുന്നു. 1997ല്‍ അല്‍ ഫലാഹ് ചാരിറ്റിബിള്‍ ട്രസ്റ്റിന് കീഴില്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് പിന്നീട് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയാക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിന് പുറമേ എന്‍ജിനീയറിംഗ്, ബിഎഡ്, എംഡ് കോളേജുകളും ഇവര്‍ക്കുണ്ട്.
Delhi blast: ED takes custody of Al Falah University founder









