ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ലോക രാജ്യങ്ങള്‍; ചെങ്കോട്ടയിൽ ജീവന്‍ പൊലിഞ്ഞവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയമെന്ന് യുഎസ്

ന്യൂഡൽഹി: തിങ്കളാഴ്ച ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഒരു കാർ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുഖം പങ്കുവെച്ചും ഇന്ത്യയെ ചേർത്തുനിർത്തിയും ലോകരാജ്യങ്ങൾ. ലോകമെമ്പാടുമുള്ള നേതാക്കൾ ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചു. നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശങ്ങൾ നൽകുകയും ജാഗ്രത പാലിക്കാനും തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു.

ദുഖം പങ്കുവെച്ച് യുഎസ്

“ന്യൂഡൽഹിയിലെ ഭയാനകമായ സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം. സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞങ്ങളുടെ ആത്മാർത്ഥ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.” ഇന്ത്യയിലെ യുഎസ് എംബസി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി.

തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഒരു സ്ഫോടനത്തെത്തുടർന്ന് ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പും നൽകി. “ഡൽഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്കിനും ചുറ്റുമുള്ള പ്രദേശങ്ങളും തിരക്കേറിയ ഇടങ്ങളും ഒഴിവാക്കുണമെന്നും അപ്‌ഡേറ്റുകൾക്കായി പ്രാദേശിക മാധ്യമ വാർത്തകൾ ശ്രദധിക്കണമെന്നും നിർദേശമുണ്ട്. ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വിനോദസഞ്ചാരികൾ പതിവായി എത്തുന്ന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുണമെന്നും യുഎസ് എംബസി തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.

യുഎസിനെക്കൂടാതെ യുകെയും ദുഖം പ്രകടിപ്പിക്കുകയും തങ്ങളുടെ പൌരന്മാർക്ക് സമാന സുരക്ഷാ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി.

ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ കൗസിനോയും എക്‌സിലെ ഒരു പോസ്റ്റിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേർന്നു. “അർജന്റീനയിലെ ജനങ്ങളുടെയും സർക്കാരിന്റെയും പേരിൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ ഫലമായി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും, പരിക്കേറ്റ എല്ലാവർക്കും പൂർണ്ണവും വേഗത്തിലുള്ളതുമായ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”മരിയോനോ കുറിച്ചു.

ഫ്രഞ്ച് അംബാസഡർ തിയറി മാത്തൂവും ദുഖം പങ്കുവെച്ചു., “ഫ്രഞ്ച് ജനതയ്ക്കും സർക്കാരിനും വേണ്ടി, ചെങ്കോട്ട സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ, പരിക്കേറ്റ എല്ലാവർക്കും പൂർണ്ണ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

ശ്രീലങ്ക, മൊറോക്കോ, ഓസ്ട്രേലിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

Delhi Blast: Grief Pours In From Across World,

More Stories from this section

family-dental
witywide