ഡൽഹി സ്ഫോടനം: സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിലെ പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

ഡൽഹി സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്.

അതേസമയം ഡൽഹി സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എൻഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. ബോംബ് നിർമിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡൽഹി സ്ഫോടനത്തിൽ ലഷ്കർ- ഇ- ത്വയ്ബ ബന്ധവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധം ഉണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ബോംബ് ആക്രമണം തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു. ലഷ്‌കർ ഭീകരൻ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.‌ കാറിൽ ഘടിപ്പിച്ചിരുന്ന ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.

സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ആദ്യ അറസ്റ്റ് ആണ് ഇത്. സ്ഫോടക വസ്തുക്കൾ നിറച്ച ഐ -20 കാർ രജിസ്റ്റർ ചെയ്തിരുന്നത് അമീർ റാഷിദിന്റെ പേരിലാണ്.അമീർ നേരത്തെ തയ്യാറാക്കിയ ചാവേറാക്രമണ പദ്ധതി അനുസരിച്ചാണ് ഡൽഹിയിലെത്തി കാർ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ജയിലിൽ കഴിയുന്ന യുഎപിഎ കേസുകളിൽ ഉൾപ്പെട്ടെ മൂന്നുപേരെയും എൻഐഎ ചോദ്യം ചെയ്തു.

2020 അറസ്റ്റിലായ താനിയ പർവീന് ഡൽഹി സ്ഫോടനത്തിലുള്ള ബന്ധവും പരിശോധിക്കുന്നു. നിലവിൽ ആലിപ്പൂർ വുമൺസ് കറക്ഷൻ ഹോമിലുള്ള പർവിന് മൗലാന മസൂദ് അസറിന്റെ സഹോദരി സൈദ അസറുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഡൽഹി കേസിൽ അറസ്റ്റിലായ ഡോ ഷഹീൻ ഷാഹിദുമായുള്ള ഇവരുടെ ബന്ധവും അന്വേഷണ ഏജൻസി പരിശോധിച്ചു വരികയാണ്.

Delhi blast: NIA says accused in explosives seizure case used Telegram for communication

More Stories from this section

family-dental
witywide